- പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു. ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ മാസം ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാവുന്നതാണ്. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ ലഭ്യമാക്കേണ്ടതാണ്.
marquee
Thursday, 17 September 2015
Subscribe to:
Post Comments (Atom)
Lss Uss 2024 For Link Click Here
-
കണ്ണൂര്‍ സൗത്ത്, എന്‍.പറവൂര്‍,ചവറ,മല്ലപ്പിള്ളി, കട്ടപ്പന, കോലഞ്ചേരി,എറണാകുളം അഞ്ചല്‍, തൃപ്പൂണിത്തുറ, വേങ്ങര , ഉപജില്ലാ മേളാ ഫലങ്...
-
കേരള സംസ്ഥാന സ്ക്കൂള് ശാസ്ത്രോല്‍സവം 2015-16 2015 നവംബര്‍ 24 മുതല്‍ 28 വരെ കൊല്ലത്ത് Circular തിരിച്ചറിയല്‍ കാര്‍ഡ് അപ്പീ...
-
സ്നേഹപൂര്‍വ്വം 2022-23 അദ്ധ്യായന വര്‍ഷത്തേയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്. Start Date : 16/11/22 Closing Date :...
No comments:
Post a Comment